

എറണാകുളം :- കേരള ആർട്ടിസ്റ്റ് ഫെട്രേണിറ്റിയിൽ അംഗത്വം പുതുക്കാത്തവർക്കും പുതിയ അംഗത്വം എടുക്കാൻ താല്പര്യമുള്ളവർക്കും
മെയ് 25 മുതൽ മെയ് 31 വരെ അവസരം നൽകുന്നു.
അംഗത്വം പുതുക്കാൻ 500 രൂപയും
പുതിയ അംഗത്വത്തിന് 700 രൂപയും നൽകണം.
മെമ്പർഷിപ്പ് രജിസ്ട്രേഷൻ കാഫിന്‍റെ www.kafindia.org എന്ന വെബ്സൈറ്റ് മുഖേന വേണം നടത്തേണ്ടത്.
കാഫിന്‍റെ വെബ്സൈറ്റിൽ, രജിസ്ട്രേഷൻ എന്ന ലിങ്കിൽ കയറിയാൽ മെമ്പർഷിപ്പ് എടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിക്കും.
ജില്ലകൾ തോറുമുള്ള ഹെൽപ്പ് ഡെസ്ക് അംഗങ്ങളെ വാട്സാപ്പ് മെസ്സേജ് വഴി ബന്ധപ്പെട്ടാൽ കൂടുതൽ സഹായങ്ങൾ ലഭിക്കും. അവരുടെ പേരും ഫോൺ നമ്പറും ജില്ല തിരിച്ച് വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്

പുതിയ അംഗങ്ങൾ രജിസ്ട്രേഷൻ ചെയ്യുന്നതിന് അതാത് ജില്ലകളിലെ കോർ കമ്മിറ്റി അംഗങ്ങളില്‍ ആരെയെങ്കിലും രണ്ടുപേരെ മുന്‍കൂട്ടി ബന്ധപ്പെട്ട് യോഗ്യത ബോധ്യപ്പെടുത്തേണ്ടതാണ്. അവരുടെ പേരും ഫോൺ നമ്പറും ജില്ല തിരിച്ച് വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.
21 വയസ്സ് മുതൽ 75 വയസ്സ് വരെയുള്ളവർക്കാണ് അംഗത്വം ലഭിക്കുക.
കലാരംഗത്ത് ചുരുങ്ങിയത് അഞ്ചു വർഷത്തെ പ്രവർത്തിപരിചയംഉണ്ടായിരിക്കണം. സ്റ്റേജ് കലാകാരന്മാർ, ലൈറ്റ് ആൻഡ് സൗണ്ട് ടെക്നീഷ്യൻസ്, സംഗീത ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നവർ എന്നിവർക്ക് മാത്രമായിരിക്കും മെമ്പർഷിപ്. (ചിത്ര/ശില്‍പ കലാകാരന്മാര്‍, എഴുത്തുകാര്‍, ഗാനരചയിതാക്കള്‍ എന്നിവര്‍ ഈ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.)
യോഗ്യതയില്ലാത്തവർ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ഫീസ് അടച്ചു കഴിഞ്ഞാലും സൂക്ഷ്മപരിശോധനയില്‍ അവരെ ഒഴിവാക്കുന്നതിന് കാഫ് ജില്ലാഭാരവാഹികള്‍ക്ക് അവകാശമുണ്ടാകും; അങ്ങനെ ഒഴിവാക്കപ്പെട്ടാൽ മെമ്പർഷിപ്പ് ഫീ തുക തിരികെ ലഭിക്കില്ല.
കാഫ് കേരളത്തിലെ ഏറ്റവും വലിയ കലാകാര സംഘടനയായ കാഫിൽ അർഹതപ്പെട്ടവരെല്ലാം അംഗത്വം എടുക്കണമെന്ന്
സംസ്ഥാന പ്രസിഡന്റ്
സ്റ്റീഫന്‍ ദേവസ്സി,സെക്രട്ടറി പ്രകാശ് ഉള്ളിയേരി എന്നിവർ അറിയിച്ചു.
For membership
Contact :9645606544,9656429449




