Author: Karuthal News
Date: 07-Jul-2024

1 mins read

കള്ളക്കടല്‍-ഉയര്‍ന്ന തിരമാല; ജാഗ്രത പുലര്‍ത്തണം : ജില്ലാ കലക്ടര്‍

കേരള തീരത്തും, തമിഴ്നാട് തീരത്തും ഇന്ന് (ജൂലൈ 7) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
ജൂലൈ 10 വരെ മധ്യകിഴക്കന്‍ അറബിക്കടല്‍, തെക്ക്കിഴക്കന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശംകാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും നിര്‍ദേശിച്ചു.

Related News

Popular News

നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്
നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :- നിപ രോഗം സംശയിച്ചിരുന്നവരിൽ 11 പേരുടെ ഫലം നെഗറ്റീവായി. 15 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 30 പേരുടെ...

ആധുനിക പഠനമുറി തുറന്നു
ആധുനിക പഠനമുറി തുറന്നു

ആലപ്പാട് :- ആധുനിക പഠനമുറി തുറന്ന് സ്രായിക്കാട് സര്‍ക്കാര്‍ എല്‍ പി സ്കൂൾ. സ്രായിക്കാട് സര്‍ക്കാര്‍...

സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്

ചന്ദനത്തോപ്പ് :- ആഗോള രംഗത്തെ മാറ്റം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണ്...

കൊല്ലത്തേക്ക് (28/09/2023)
കൊല്ലത്തേക്ക് (28/09/2023)

കൊല്ലത്തേക്ക് പ്രഭാതഭക്ഷണ വിതരണം വെളിനല്ലൂര്‍ :- വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍...

അഡ്വ.സാജൻ സേവ്യറിന് ഡിപ്ലോമ ഇൻ ആർബിട്രേഷൻ ബിരുദം
അഡ്വ.സാജൻ സേവ്യറിന് ഡിപ്ലോമ ഇൻ ആർബിട്രേഷൻ ബിരുദം

കൊല്ലം :- യു.കെ യിലെ അന്താരാഷ്ട്ര ആർബിട്രേഷൻ പ്രസ്ഥാനമായ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേർഡ് സർവ്വേയേഴ്സിൽ...