
കൊല്ലം :- ഓണം പങ്കുവെക്കലിന്റെ ആഘോഷമാണ് എന്ന സന്ദേശം ഉയർത്തി കരുതൽ ഓണഘോഷം.ഓണപ്പാട്ടുകളും തിരുവാതിരയും ഓണക്കളികളും ഓണസദ്യയും മാവേലിമാരും മറ്റു കലാപരിപാടികളുമായി നടന്ന കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് റിസർച്ച് സെന്ററിലെ ഓണാഘോഷം അക്കാഡമിക് വിദഗ്ദൻ ഡോ. വിൽസൺ എലിയാസ് വിക്ടോറിയ ഉദ്ഘാടനം ചെയ്തു. ഓണം ചവിട്ടിയമർത്തപ്പെട്ടവന്റെ ഉയർപ്പാണ് എന്ന് പറയാറുണ്ട്. പക്ഷെ കുഞ്ഞുന്നാൾ മുതൽ നമ്മൾ കാണുന്ന ഓണം ചുറ്റുമുള്ളവനുമായി പങ്കു വെക്കുന്ന ആഘോഷമാണ്. ഓണത്തിന്റെ പ്രാധാന്യം നിറഞ്ഞൊരു സന്ദേശവും അതിൽ ഉൾക്കൊള്ളുന്നുവെന്ന് ഡോ വിൽസൺ ഏലിയാസ് പറഞ്ഞു.
കരുതൽ അക്കാഡമി ഹാളിൽ നടന്ന ആഘോഷത്തിൽ പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു.നാടക സിനിമാ നടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ് സേവ്യർ വലിയവീട്, ചീഫ് അഡ്വൈസർ എഡിസൺ വിൻസെന്റ്, ചീഫ് കോർഡിനേറ്റർ ജോസ്ഫിൻ ജോർജ്,ഹിന്ദുസ്ഥാനി സംഗീത ഗുരു സബീഷ് ബാല,ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, അദ്ധ്യാപക പ്രതിനിധി അജയൻ ചിത്ര, ജോയ് ആലുക്കാസ് മാനേജർ അരുൺ കുമാർ, പി ആർ ഓ വിശ്വേശ്വരൻ പിള്ള എന്നിവർ സംസാരിച്ചു.
ആഘോഷ സമാപനത്തിലെ സമ്മാനവിതരണം കൊല്ലം പ്രസ്സ് ക്ലബ് ട്രഷററും അമൃത ടി വി സീനിയർ റിപ്പോർട്ടറുമായ സുജിത് സുരേന്ദ്രൻ നിർവ്വഹിച്ചു.


