
കൊല്ലം :- ഇപ്ലോയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെയും ഇപ്ലോ പന്ത്രണ്ടാം വാർഷികത്തിന്റെയും സ്വാഗതസംഘം ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീടിന്റെയും ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റയുടെയും നേതൃത്വത്തിൽ കരുതൽ അക്കാഡമി ഹാളിൽ നടന്ന പൊതുയോഗത്തിൽ രൂപീകരിക്കപ്പെട്ടു .
നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണനെ മുഖ്യരക്ഷാധികാരിയായും അധ്യാപികയും മാധ്യമപ്രവർത്തകയുമായ ബെറ്റ്സി എഡിസനെ ചെയർമാനായും സാമൂഹ്യപ്രവർത്തക സോജാ ലീൻ ഡേവിഡിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.
ടി വി ടെറൻസ്, ഡോ. സി ആർ ജയശങ്കർ, ഡോ. വിൽസൺ ഏലിയാസ് വിക്ടോറിയ, ഡോ. അൻസു, റിട്ടയേർഡ് ഡെപ്യൂട്ടി കമാണ്ടന്റ് കെ. ചന്ദ്രൻ, ഇഗ്‌നേഷ്യസ് വിക്ടർ, അഡ്വ.ഫ്രാൻസിസ് നെറ്റോ എന്നിവർ രക്ഷാധികാരിമാരാണ്.
നാസറുദീൻ, സിദ്ധിക്ക്, ജൂബൈദത്ത് , സുധാ ചന്ദ്രൻ, സുധ അശോകൻ, രാജു എ ജെ , ആർതർ, ഷാജില,അശ്വനി എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരാണ്.
ഈ വർഷം വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്റർ, ജ്വാല വിമൻസ് പവർ,ബൃഹസ്പതി സംഗീത വിദ്യാപീഠം എന്നിവ ലോകസമാധാന ദിനാഘോഷങ്ങളിൽ ഇപ്ലോയുമായി കൈകോർക്കുന്നു.





