Author: Karuthal News
Date: 21-Sep-2023

1 mins read

ആധുനിക പഠനമുറി തുറന്നു

ആലപ്പാട് :- ആധുനിക പഠനമുറി തുറന്ന് സ്രായിക്കാട് സര്‍ക്കാര്‍ എല്‍ പി സ്കൂൾ. സ്രായിക്കാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി ആധുനിക പഠനമുറികളും ഉപകരണങ്ങളും സജ്ജമായി. അഞ്ച് ഹൈടെക് ക്ലാസ് മുറികളിലായി 12 വ്യത്യസ്ത പഠന ഇടങ്ങളുണ്ട്. ശാസ്ത്രയിടം, കരകൗശലയിടം, കളിയിടം, ഇ-ഇടം, ഗണിതയിടം, ലൈബ്രറി എന്നിവയാണവ. കിഫ്ബിയില്‍ നിന്ന് 10ലക്ഷം രൂപയും ആലപ്പാട് പഞ്ചായത്തിന്റെ 12 ലക്ഷം രൂപയുമാണ് ഇതിനായി ചെലവഴിച്ചത്. സര്‍വശിക്ഷ കേരളം സ്റ്റാര്‍ വര്‍ണകൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.

ഉദ്ഘാടനം സി ആര്‍ മഹേഷ് എം എല്‍ എ നിര്‍വഹിച്ചു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു ഉല്ലാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി ഷൈമ, പ്രഥമാധ്യാപിക ജി എസ് അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

Popular News

PRD NEWS KOLLAM (13/12/2023)
PRD NEWS KOLLAM (13/12/2023)

ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍  നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം  ചന്ദനത്തോപ്പ്...

ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു : വനിത കമ്മിഷന്‍
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്

ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ...

മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറ

മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പോലീസ് പിടിയിലായി....

കൊല്ലത്തേക്ക് (28/09/2023)
കൊല്ലത്തേക്ക് (28/09/2023)

കൊല്ലത്തേക്ക് പ്രഭാതഭക്ഷണ വിതരണം വെളിനല്ലൂര്‍ :- വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായുള്ള മൂന്നാം ഘട്ട പരിശീലനം (റിഫ്രഷര്‍...