Author: George Betsy
Date: 17-Sep-2023

3 mins read

അനുഭൂതികളുടെ ലോകം

വരികളിലൂടെ

അനുഭൂതികളുടെ ലോകം – നന്തനാർ (പി.സി. ഗോപാലൻ)

അനുഭൂതികളുടെ ലോകത്തേക്ക് ഒരു യാത്ര;

നന്തനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി.ഗോപാലന്റെ നോവലുകളിൽ അതിമനോഹരമായ, വശ്യതകളേറെയുള്ള ഒരു നോവലാണ് അനുഭൂതികളുടെ ലോകം.

പട്ടാളത്തിൽ നായക് ആയി സേവനമനുഷ്ഠിക്കുന്ന ബാലചന്ദ്രനിൽ തുടങ്ങി, അതേ ബാലചന്ദ്രനിൽ തന്നെ അവസാനിക്കുന്ന അനുഭൂതികളുടെ ലോകം.
60 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അനുഭൂതികളുടെ ലോകം.
എന്നാൽ, ബാലചന്ദ്രനെ സംബന്ധിച്ചിടത്തോളം 60 ദിവസങ്ങൾ, 6 ദിവസങ്ങളായി ശരവേഗത്തിൽ കടന്നുപോകുന്ന അനുഭൂതികളുടെ ലോകം.

നന്തനാർ തന്റെ നോവലുകളിൽ കഥയല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല ;
ഉള്ളിത്തട്ടുന്ന കഥകൾ ;
കത്തിപ്പടരുന്ന വാക്കുകളുടെ രോഷവും കിതപ്പും ഒക്കെ അനുഭവഭേദ്യമാകുന്ന കഥകൾ.
അത്തരത്തിലൊരു കഥയാണിവിടെ നായക് ബാലചന്ദ്രനെ കേന്ദ്ര കഥാപാത്രമാക്കി, നന്തനാർ അവതരിപ്പിക്കുന്നത്. കഥ തുടങ്ങുന്നത്, മടുപ്പ് തോന്നിക്കുന്ന, കേട്ടാലും വായിച്ചാലും ഒക്കെ മനിസകാസ്വാസ്‌ഥ്യം ഉളവാക്കുന്ന ബാലചന്ദ്രന്റെ പട്ടാളക്യാമ്പിൽ നിന്നാണ്. ലീവിന് അപേക്ഷ സമർപ്പിച്ച്, ലീവിന് അനുമതി ലഭിക്കുവാനായി കാത്തിരിക്കുന്ന ബാലചന്ദ്രൻ നോവലിന്റെ ആരംഭത്തിൽ തന്നെ വായനക്കാരുടെ അച്ഛനായും ഭർത്താവായും മകനായും ജ്യേഷ്ഠനായും അനുജനായും ഒക്കെ മാറുന്നുണ്ട്.

ബാലചന്ദ്രനെ കുറിച്ച് പറയാതെ നന്തനാരുടെ അനുഭൂതികളുടെ ലോകത്തെ കുറിച്ച് പറയാൻ പറ്റില്ല.
ക്ഷമിക്കണം;
നന്തനാരുടെയല്ല;
ബാലചന്ദ്രന്റേത് മാത്രമാണ് ആ ലോകം.

പട്ടാളത്തിലെ നായക് ആയ ബാലചന്ദ്രൻ തനി നാട്ടിൻപ്പുറത്തുക്കാരനാണ്.
മഴയെ പ്രണയിക്കുന്നവൻ ;
മഴ കാണാനും നനയാനും ഒക്കെ ആഗ്രഹിക്കുന്ന ഒരാൾ.
വൃത്തിഹീനവും മടുപ്പിക്കുന്നതുമായ പട്ടാളജീവിതം അയാളിലുണ്ടാക്കുന്ന അസ്വസ്ഥതകൾ വായനക്കാരുടെ മനസ്സിൽ കോറിയിടുന്ന നന്തനാർ, ബാലചന്ദ്രന് പട്ടാള ജോലിയോടുള്ള ബഹുമാനത്തെയും വരച്ചുകാണിക്കാൻ മടിക്കുന്നില്ല.

കഥയുടെ തുടക്കത്തിൽ അനുഭൂതികളുടെ ലോകവും കാത്ത് ലീവിനായി അപേക്ഷിച്ചിരിക്കുന്ന ബാലചന്ദ്രന് ലീവ് അനുവദിക്കുന്നതോടു കൂടി അനുഭൂതികളുടെ ലോകം തുറന്ന് കിട്ടുകയാണ്.
ലീവിനായി വീട്ടിലെത്താൻ മൂന്ന് ദിവസം നീണ്ട ട്രെയിൻ യാത്രയാണ്.
ചിന്തകളെ അലോസരപ്പെടുത്തുന്ന,
അനുഭൂതികളെ ഇക്കിളിപ്പെടുത്തുന്ന,
അക്ഷമയോടെയുള്ള 3 ദിനങ്ങൾ ……..

3 ദിവസങ്ങളിലായുള്ള ആ യാത്ര, വായനക്കാർക്ക് ബാലചന്ദ്രന്റെ ഓര്മകളിലേക്കുള്ള, ഇന്നലകളിലേക്കുള്ള, യാത്ര കൂടിയാണ്. അവിടെ നാട്ടിൻപ്പുറത്തുക്കാരനായ ബാലചന്ദ്രന്റെ ചിന്തകൾ നാം അറിയുന്നുണ്ട്. സ്വപ്‌നങ്ങൾ നാം കാണുന്നുണ്ട്. അയാളുടെ ഹൃദയ വികാരവിചാരങ്ങൾക്ക് ചിറകുകൾ വെക്കുന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ട്. ബാംഗ്ലൂർ സിറ്റിയോടുള്ള അയാളുടെ ഇഷ്ടവും ബാംഗ്ലൂരിലെ അയാളുടെ പട്ടാള പരിശീലന ജീവിതം കഴിഞ്ഞുള്ള മടക്കത്തിൽ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞതും ബാലചന്ദ്രൻ നമ്മോടു പങ്കുവെക്കുന്നു. ആ മടക്കത്തെ ഇന്നും അയാൾ ഒരു വിരഹവേദനയായി മനസ്സിൽ സൂക്ഷിക്കുന്നു എന്ന സത്യം ബാലചന്ദ്രൻ നമ്മോടു പറയാതെ പറയുന്നുണ്ട്. ഒപ്പം ബാംഗ്ലൂർ സിറ്റിയിൽ വെച്ച് ആദ്യമായി അമ്മക്ക് മണിയോഡർ അയച്ച കഥയും പറയാൻ മറന്നില്ല അയാൾ.
അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് അമ്മക്ക് ഇരുപത്തിയഞ്ച് ഉറുപ്പിക മണിയോഡർ അയച്ച ബാലചന്ദ്രൻ എന്ന ആ ചെറുപ്പക്കാരനൊപ്പം കയ്യടികളോടു കൂടി ഞാനും അപ്പോൾ ഉണ്ടായിരുന്നുവോ?

പിന്നെയും പിന്നെയും എത്ര മണിയോഡറുകൾ അയച്ചു ബാലചന്ദ്രൻ. അങ്ങനെ ഭൂതകാലവും മാറാപ്പിലേറ്റിയുള്ള ആ ത്രിദിന യാത്രക്കൊടുവിൽ ബാലചന്ദ്രൻ തന്റെ വീട്ടിലെത്തി.
അനുഭൂതികളുടെ ലോകത്തേക്ക്……

വൃദ്ധയായ അമ്മ, തന്റെ പ്രാണസഖിയായ ഭാര്യ, തന്റെ ജീവന്റെ ജീവനായ മകൻ. ആ നിമിഷം ബാലചന്ദ്രൻ അവരിൽ അലിഞ്ഞുചേർന്നു.

കുശലാന്വേഷണങ്ങൾക്കും സമ്മാന കൈമാറ്റങ്ങൾക്കും ഒടുവിൽ അയാൾ തുടങ്ങുകയായിരുന്നു. അനുവദിച്ചുകിട്ടിയ 60 ദിവസങ്ങളുടെ ജീവിതം.
ഉണ്ണിക്കുട്ടനൊപ്പം കളിച്ചും അവനെ താലോലിച്ചും അങ്ങനെ…..
ഭാര്യയെ പുണർന്നു സ്നേഹിച്ചും കാമിച്ചും അങ്ങനങ്ങനെ…..
അമ്മക്കൊപ്പം സമയം ചിവഴിച്ചും ‘അമ്മ തലോടൽ ഏറ്റുവാങ്ങിയും അങ്ങനങ്ങനങ്ങനെ…….

ഇതിനിടയിൽ തന്റെ പ്രണയിനിയെ അയാൾ മറന്നില്ല,
അയാളുടെ കാമുകിയായ മഴ പല തവണ വശ്യമനോഹാരിയായി അയാൾക്കടുത്തെത്തി.
അവർ പ്രണയിച്ചു. പ്രേമിച്ചു. പരിഭവിച്ചു. കഥകൾ പറഞ്ഞു. ഓർമ്മകൾ എണ്ണി. ഇനി ഓർക്കാനായി ഭാവിയിലേക്ക് ഇന്നലകളെ നെയ്തു.

ബാലചന്ദ്രനെപ്പോലെ തന്നെ ഇവിടെ ശ്രദ്ധയേറെ ആകർഷിക്കപ്പെടാൻ അർഹതയുള്ളവളാണ് അയാളുടെ ഭാര്യ സത്യഭാമ.

ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം ഉള്ളവൾ.
മഷിയെഴുതിയ കണ്ണുകൾ ഉള്ളവൾ.
വൃത്തമൊത്ത സിന്ദൂരപ്പൊട്ടണിഞ്ഞ ശോഭനായർന്ന മുഖമുള്ളവൾ.
ഇളം നീല രോമങ്ങളുള്ള തുടുത്ത കൈത്തണ്ടകളിൽ എന്നും അവൾ കുപ്പിവളകൾ അണിയുമായിരുന്നു.
കഥയിൽ അവിടവിടങ്ങളിലായൊക്കെ സത്യഭാമ വായനക്കാരെ കൊതിയൂറും വിധം നോക്കിയിരുത്താറുണ്ട്.

ഒടുവിൽ,
എണ്ണപ്പെട്ട ദിനങ്ങളുടെ അവസാനമെത്തുന്നു. ബാലചന്ദ്രന് അനുവദിച്ച ലീവ് അവസാനിക്കുന്നു.
അച്ഛനൊപ്പം പോകാൻ ആഗ്രഹിക്കുന്ന മകനും,
മകനെ പിരിയാൻ വിസമ്മതിക്കുന്ന അമ്മയും,
ഭർത്താവിനൊപ്പമുള്ള ദിനങ്ങൾ എന്നും ജീവിതത്തിൽ ഇടതടവില്ലാതെ ഉണ്ടാകണമെന്ന് ആശിക്കുന്ന ഭാര്യയും,
ഇതെല്ലം വിങ്ങലോട് കണ്ടുനിക്കേണ്ടി വരുന്ന ബാലചന്ദ്രനും എന്നെ വേദനിപ്പിച്ചുവോ?

അതെ,
ഇവിടെ ബാലചന്ദ്രന്റെ അനുഭൂതികളുടെ ലോകം അവസാനിക്കുന്നു…
അയാൾ അനുഭൂതികളുടെ ലോകത്ത്‌ നിന്ന് അകന്നകന്ന് പോകയാണ്….

അകന്നകന്ന് പോകയാണ്….

അകന്നകന്ന് പോകയാണ്….

തയ്യാറാക്കിയത് – മിന്നു റോബിൻ

തീയതി നീട്ടി
തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26...

ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം
ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം

കൊല്ലം :- ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ കൊല്ലം തയ്യാറെടുക്കുന്നു. ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു...

പൊതിച്ചോറ് പതിനാലാം വാർഷികം
പൊതിച്ചോറ് പതിനാലാം വാർഷികം

കൊല്ലം :- വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ്‌സ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും...

പ്രഭാത വാർത്തകൾ 15/12/23
പ്രഭാത വാർത്തകൾ 15/12/23

കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര...

കായികലോകം > 2023/09/26
കായികലോകം > 2023/09/26

കായികലോകത്തേക്ക് സാഫ് അണ്ടർ 19 ഫുട്ബോൾ ഇന്ത്യ സെമിയിൽ ആൺകുട്ടികളുടെ സാഫ് അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ...