Author: Karuthal News
Date: 12-Jul-2025

2 mins read

അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ
WhatsApp Image 2025 07 12 at 4.35.17 PM 1

കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും പോകുന്ന കടലല പോലെ തീവ്രത കൂടിയും കുറഞ്ഞുമുള്ള സൂംബ പരിശീലനം അറിവില്ലാത്തവർ തെറ്റായി നൽകിയാൽ തിരിച്ചടികൾ ഉണ്ടാകും.ആയതിനാൽ അംഗീകൃത സൂംബ ഇൻസ്‌ട്രക്ടർമാരായ സിൻ ( zin – zumba Instructer Network) നെക്കൊണ്ട് സ്കൂളുകളിൽ സൂംബ പരിശീലനം നൽകണമെന്നുള്ള നിവേദനം കരുതൽ സൂംബ, യോഗ & കരാട്ടെ സെന്ററിനെ പ്രതിനിധീകരിച്ച് സിൻ ജോസ്ഫിൻ ജോർജ് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിക്ക് കൈമാറി.

അമൃതകുളം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടയിൽ സ്ഥിതി പബ്ലിക്കേഷൻ പുറത്തിറക്കിയ മലയാളത്തിലെ ആദ്യ സൂംബ പഠന പുസ്തകമായ ജോർജ് എഫ് സേവ്യർ വലിയവീടിന്റെ സൂംബ ഡാൻസ് ഫിറ്റ്നസ്? വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിച്ചു.
പല സ്കൂളുകളിലും സൂംബയെന്ന പേരിൽ സംഗീതത്തിന്റെ അകമ്പടിയോടെ എയ്റോബിക്സ് പഠിപ്പിക്കുന്നുണ്ടെന്നും സൂംബ തന്നെ പഠിപ്പിക്കുവാൻ സൂംബ ഇൻസ്‌ട്രക്ടർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2025 07 12 at 4.35.18 PM 2

എം എൽ എ എം നൗഷാദ്, മേയർ ഹണി, കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, സിൻ ജോസ്ഫിൻ ജോർജ്, ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ ചടങ്ങിൽ പങ്കാളികളായി.

ഫോട്ടോ അടിക്കുറിപ്പ് :- 1)സൂംബയെക്കുറിച്ചുള്ള മലയാളത്തിലെ ഏക പഠനപുസ്തകമായ സൂംബ ഡാൻസ് ഫിറ്റ്നസ്? വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് പുസ്തക രചയിതാവ് ജോർജ് എഫ് സേവ്യർ സമ്മാനിക്കുന്നു.
2) സ്കൂളുകളിൽ സൂംബ ഫിറ്റ്നസ് അംഗീകൃത (സൂംബ ഇൻസ്‌ട്രക്ടർ നെറ്റ് വർക്ക് )സിന്നിന്റെ നേതൃത്വത്തിൽ നൽകണമെന്ന നിവേദനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് സിൻ ജോസ്ഫിൻ ജോർജ് കൈമാറുന്നു.

WhatsApp Image 2025 07 12 at 4.35.19 PM 1

Related News

Popular News

വേണ്ടതെല്ലാം (SEP 20 : PART 1)
വേണ്ടതെല്ലാം (SEP 20 : PART 1)

വേണ്ടതെല്ലാം ദ്വിദിന പരിശീലനം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അടുത്ത വര്‍ഷം തുടങ്ങുന്ന...

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കു തുടക്കമിട്ട് കൊല്ലം ജില്ല....

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര്‍
ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര

ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി....

ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ സംഗീതവുമായി അമ്മയും മകളും
ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ സംഗീതവുമായി അമ്മയും മകളും

ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ അരങ്ങേറ്റവുമായി വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും ഇമ്‌നാ...